---
title: "സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം"
english_title: "Kerala Onam Exam 2026 Starts Today School Holiday on August 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378244/kerala-onam-exam-2026-starts-school-holiday-august-21`"
published_at: "2026-08-13T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d36fbc09fe_images_(30).jpeg"
keywords: ["Onam Exam Kerala", "School Exam 2026", "Kerala Education", "LP HS HSS", "Onam Holiday"]
---

# സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്.

## Article Content

**കണ്ണൂർ**: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഇത് ഓണത്തിന് മുന്നോടിയായുള്ള പ്രധാന വിലയിരുത്തൽ കൂടിയാണ്. എല്ലാ വിഭാഗത്തിലെയും പരീക്ഷകൾ ഓഗസ്റ്റ് 20 ബുധനാഴ്ചയോടെ അവസാനിക്കും.

തുടർന്ന് 21 വ്യാഴാഴ്ച വിവിധ സ്കൂളുകളിൽ ഓണാഘോഷ പരിപാടികളോടെയാണ് ഈ അധ്യയന പാദം അവസാനിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എല്ലാ സ്കൂളുകളിലും പരീക്ഷകൾ സുഗമമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

21ന് നടക്കുന്ന ഓണാഘോഷങ്ങളിൽ പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378244/kerala-onam-exam-2026-starts-school-holiday-august-21`)